മികച്ച നിയമസഭാ സ്പീക്കർക്കുള്ള പുരസ്‌കാരം പി ശ്രീരാമകൃഷ്ണന് സമ്മാനിച്ചു

എംഐടി സ്‌കൂൾ ഓഫ് ഗവണ്മെന്റ് പൂനെയുടെ മികച്ച നിയമസഭാ സ്പീക്കർക്കുള്ള പുരസ്‌കാരം കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണൻ ഏറ്റുവാങ്ങി. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിച്ചു. മികച്ച യുവ നിയമസഭാ സാമാജികനുള്ള പുരസ്‌കാരം കെഎസ് ശബരീനാഥും ഏറ്റുവാങ്ങി.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കടമ ഭരണഘടന സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക എന്നതാണ്. യുവത്വം സജീവമായി രാഷ്ട്രീയത്തിൽ ഇടപെടണം. ഇഴുകിച്ചേർന്ന് ചുമതലകൾ എടുക്കണമെന്നും അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ നിയമസഭ രാജ്യത്തിന് മാതൃകയാണെന്ന് മുൻലോകസഭാ സ്പീക്കർ ശിവരാജ് പാട്ടീൽ പ്രതികരിച്ചു. നോബൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി, പ്രമുഖ ശാസ്ത്രജ്ഞൻ പദ്മവിഭൂഷൺ ഡോ. രഘുനാഥ് എ. മഷേൽക്കർ, പദ്മഭൂഷൺ ഡോ. വിജയ് ഭട്കർ, പ്രൊഫ. വിശ്വനാഥ് ഡി. കാരാഡ്, ഡോ. രാഹുൽ വി. കാരാഡ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.
Story highlight: Speeaker p sreeramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here