തിരുവനന്തപുരത്തെ സ്‌കൂൾ കുട്ടിയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം നഗരത്തിലെ ഒരു സ്‌കൂൾ കുട്ടിയുടെ ദുരൂഹ മരണത്തിലും ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്.

കരമനയിലെ അഭിജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് രക്ഷിതാക്കളുടെ പരാതി. മൊബൈൽ ഫോൺ രക്ഷിതാക്കൾ പിടിച്ചുവച്ചതിനെ തുടർന്ന് വീട് വിട്ട് പോയ കണ്ണൻമൂല സ്വദേശി രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇരു സംഭവങ്ങളും അന്വേഷിക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർ പേഴ്‌സൺ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top