അന്ന് രക്ഷകരായത് ബൈജുവും ഗിരീഷും; വേർപാട് ഉൾക്കൊള്ളാനാവാതെ ഡോ. കവിത

ജീവിതം കൈവിട്ട് പോകും എന്ന് കരുതിയിടത്ത് നിന്ന് ഡോക്ടർ കവിതയെ തിരികെ കൊണ്ടുവന്നവരായിരുന്നു തമിഴ്‌നാട്ടിലെ അപകടത്തിൽപെട്ട് മരണമടഞ്ഞ കെഎസ്ആർടിസി ഡ്രൈവർമാരായ ബൈജുവും ഗിരീഷും. ഇരുവരുടെയും വേർപാട് ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഡോ.കവിത.
ഒന്നര വർഷം മുൻപ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ബംഗളൂരൂവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആ സംഭവം. സമയം രാത്രി 12.30 ആയതോടെ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടു. കവിതയുടെ അവസ്ഥയറിഞ്ഞതോടെ, യാത്രക്കാരെ കൃത്യസ്ഥാനത്ത് എത്തിക്കേണ്ട ചുമതല ഗിരീഷിനെ ഏൽപ്പിച്ച് ബൈജു കവിതയേയും കൊണ്ട് ഹൊസൂരിലുള്ള ആശുപത്രിയിലേക്ക് കുതിച്ചു. ബൈജുവിന്റെയും ഗിരീഷിന്റെയും അവസരോചിതമായ ഇടപെടലാണ് അന്ന് കവിതയെ രക്ഷിച്ചത്. അച്ഛനെ പോലെ കരുതൽ തന്ന് തന്നെ ശുശ്രൂഷിച്ച ബൈജുവിന്റെയും ഗിരീഷിന്റെയും വിയോഗം കവിതയ്ക്ക് ഉൾക്കൊള്ളാനാകുന്നതിനും അപ്പുറമാണ്. തനിക്കൊരു പുതുജീവൻ നൽകിയ ഗിരീഷിനും ബൈജുവിനും ഒരിക്കൽ കൂടി നന്ദി പറയുകയാണ്, ആ രണ്ടുപേരുടെയും വിയോഗ വാർത്തയിൽ അഗാധമായി ദുഖിക്കുമ്പോഴും ഡോ. കവിത.
Story highlight: Dr, kavitha, biju, giresh, ksrtc accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here