കുതിച്ചുയർന്ന് സ്വർണവില; പവന് 30,880 രൂപയായി

കുതിച്ചുയർന്ന് സ്വർണവില. പവന് 200 രൂപ വർധിച്ച് 30,880 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 3860 രൂപയായി. ആഗോള വിപണിയിൽ ഏഴു വർഷത്തെ ഉയർന്ന നിരക്കാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്.

സ്വർണ വില ഇനിയും കുതിച്ചുയരാനാണ് സാധ്യതയെന്ന് വിദഗ്ദർ വിലയിരുത്തുന്നു. ഇതനുസരിച്ച് വരും ദിവസങ്ങളിൽ ഔൺസിന് 1,650 നിലവാരത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്താതും സ്വർണ നിക്ഷേപത്തിലേക്ക് നിക്ഷേപകരെ എത്തിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More