അമേരിക്കയില്‍ നിന്ന് 24 എംഎച്ച് 60 റേമിയോ സി ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങും

അമേരിക്കയില്‍ നിന്ന് 24 എംഎച്ച് 60 റേമിയോ സി ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഹെലികോപ്റ്റര്‍ ഇടപാടില്‍ ഒപ്പിടും.

മുങ്ങിക്കപ്പലുകള്‍ നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ളതാണ് എംഎച്ച് 60 റേമിയോ സി ഹോക്ക് ഹെലികോപ്റ്ററുകള്‍. ഇവ വാങ്ങാനുള്ള കരാറിനാണ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പിടുക. 2.5 ബില്ല്യണ്‍ ഡോളര്‍, അഥവ ഏകദേശം 17800 കോടി രൂപയുടേതാണ് ഇടപാട്. 24 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുക.

അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം വിലയിരുത്തി. ബ്രിട്ടണ്‍ നിര്‍മിത സി കിംഗ് ഹെലികോപ്റ്ററിന് പകരമാകും എംഎച്ച് 60 റേമിയോ സി ഹോക്ക് വ്യോമ സേനയുടെ ഭാഗമാവുക. ലോകത്തിലെ അത്യാധുനിക മാരിടൈന്‍ ഹെലികോപ്റ്ററുകളില്‍ ഏറ്റവുമികച്ചതാണ് എംഎച്ച് 60 റോമിയോ.

Story Highlights: central governmentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More