ജേക്കബ് ഗ്രൂപ്പ് പിളർപ്പിലേയ്ക്ക്; ജോണി നെല്ലൂർ വിഭാഗവും അനൂപ് ജേക്കബ് പക്ഷവും നാളെ യോഗങ്ങൾ ചേരും

കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർപ്പിലേയ്ക്ക്. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ വിഭാഗവും ലീഡർ അനൂപ് ജേക്കബ് പക്ഷവും നാളെ കോട്ടയത്ത് നേതൃയോഗങ്ങൾ ചേരും. പാർട്ടി വിരുദ്ധ നടപടികൾ തുടർന്നാൽ അനൂപ് ജേക്കബിനെതിരെ നടപടിയുണ്ടാകുമെന്ന് ജോണി നെല്ലൂർ കോട്ടയത്ത് പറഞ്ഞു.

അതേസമയം, പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കുന്ന ജോണി നെല്ലൂരിനെ നാളെ സംസ്ഥാന കമ്മിറ്റി ചേർന്ന് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് അനൂപ് ജേക്കബ് തിരിച്ചടിച്ചു. അതിനിടെ ജോണി നെല്ലൂർ വിഭാഗം കേരളാ കോൺഗ്രസ് എമ്മിൽ ലയിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. 29 ന് എറണാകുളത്ത് ലയനസമ്മേളനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story highlight: kerala congress(M)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top