പോക്‌സോ കേസിൽ പ്രതിയായ സംഗീത അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

പോക്‌സോ കേസിൽ പ്രതിയായ സംഗീത അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ സംഗീതാധ്യാപകനായ നരേന്ദ്രബാബുവാണ് മരിച്ചത്.

വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിലാണ് നരേന്ദ്ര ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ ആത്മഹത്യാക്കുറുപ്പിൽ സ്‌കൂളിലെ
സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് തന്നെ പോക്‌സോ കേസിൽ കുടുക്കിയതെന്ന് പറയുന്നു. ഒക്ടോബർ 23നാണ് വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

Story Highlights- Pocso,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top