Advertisement

അവിനാശി അപകടം ; വിവിധ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു

February 21, 2020
Google News 1 minute Read

അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അന്വേഷണം ആരംഭിച്ചു.മോട്ടോര്‍ വാഹന വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. അപകടത്തെ പറ്റി കെഎസ്ആര്‍ടിസിയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പരുക്കേറ്റ നാല് പേര്‍ ഒഴികെ മറ്റെല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു. കെഎസ്ആര്‍ടിസി വോള്‍വോ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ സാധനങ്ങള്‍ പാലക്കാട്  കളക്ടറുടെ ഓഫീസില്‍ നിന്ന ലഭിക്കുമെന്നാണ് അറിയിപ്പ്.

ഗുരുതരമായി പരുക്കേറ്റ രണ്ട് പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് വിശദീകരണം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, കോയമ്പത്തൂരിലെ തന്നെ ഗംഗ ആശുപത്രിയിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. കെഎസ്ആര്‍ടിസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ അവിനാശിയില്‍ താമസിച്ചാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

 

Story Highlights- Avinashi KSRTC bus accident,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here