സംസ്ഥാനത്തെ വെള്ളക്കരം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വെള്ളക്കരം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഇടത് മുന്നണി തീരുമാനം. വെള്ളക്കരം കൂട്ടിയില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ശമ്പളം പോലും കൊടുക്കാനാകാത്ത പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് 30 ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഇന്ന് മുന്നണി യോഗത്തില്‍ അവതരിപ്പിച്ചത്.
നിരക്ക് വര്‍ധിപ്പിക്കുന്നത് ജന വികാരം എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് മുന്നണി യോഗം തീരുമാനിച്ചു. ഡല്‍ഹിയില്‍ വെള്ളം സൗജന്യമായി നല്‍കുമ്പോള്‍ ഇവിടെ വെള്ളക്കരം കൂട്ടുന്നത് നല്ല സന്ദേശം നല്‍കില്ലെന്നും യോഗത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു. ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പറഞ്ഞു.
Story Highlights: drinking water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here