കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നു. ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല.

കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബ് വിഭാഗം യോഗം ചേര്‍ന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലാണ് ജോണി നെല്ലൂര്‍ വിഭാഗം യോഗം ചേരുന്നത്. മാണി വിഭാഗം രണ്ടായി പിളര്‍ന്ന് എട്ട് മാസം മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു കേരള കോണ്‍ഗ്രസ് കൂടി രണ്ടു തട്ടിലാകുന്നതിന് കോട്ടയം നഗരം വേദിയാകുന്നത്.

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചെയര്‍മാനാണ് പരമാധികാരിയെന്നും, തന്റെ തീരുമാനം അംഗീകരിക്കാന്‍ ആകാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകും എന്നുമായിരുന്നു ജോണി നെല്ലൂരിന്റെ നിലപാട്.

Story Highlights: kerala congress jacob

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top