Advertisement

കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത്, വിട്ടുവീഴ്ചയില്ല : ജോസ് കെ മാണി

February 21, 2020
Google News 2 minutes Read

കുട്ടനാട് നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത് തന്നെയാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും ജോസ് കെ മാണി. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കും. ജേക്കബ് ഗ്രൂപ്പില പിളര്‍പ്പ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്നും ലയനം ശാശ്വതമായിരിക്കില്ലെന്നും ജോസ് കെ മാണി ആലപ്പുഴയില്‍ പറഞ്ഞു.

ഒരു പാര്‍ട്ടിയെ നെടുകെ പിളര്‍ത്തുന്ന രീതി ശരി അല്ല. ഈ ലയനം പാലായില്‍ കണ്ടതുപോലെ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തും. നിലവില്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്ന രീതിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

 

Story Highlights- kuttanad seat, kerala congress m,  jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here