സുഭാഷ് വാസുവിന് തിരിച്ചടി ; തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസാണ് ബിജെപിയുടെ ഘടകകക്ഷിയെന്ന് വി മുരളീധരന്‍

യഥാര്‍ത്ഥ ബിഡിജെഎസ് തന്റെ നേതൃത്വത്തില്‍ ഉള്ളതാണെന്ന സുഭാഷ് വാസുവിന്റെ നിലപാടിന് തിരിച്ചടിയായി ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരന്റെ പ്രസ്താവന. ബിഡിജെസിന്റെ നേതൃത്വം സംബന്ധിച്ച് ബിജെപിക്ക് സംശയമില്ല. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ്. അവരാണ് ബിജെപിയുടെ ഘടകകക്ഷിയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

തുഷാര്‍ പക്ഷത്ത് ഉള്ളവരില്‍ സംസ്ഥാന ട്രഷറര്‍ക്ക് മാത്രമാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉള്ളതെന്നും, കുട്ടനാട്ടില്‍ തന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും സുഭാഷ് വാസു നേരത്തെ പ്രഖ്യാപിച്ചിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരന്‍. വി മുരളീധരനുമായുണ്ടായത് സൗഹൃദപരമായ കൂടിക്കാഴ്ചയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

 

Story Highlights- V Muralidharan,  Tushar Vellappally, BDJS,  BJP, Constituent party
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top