മനോഹരമായി സംസാരിക്കുന്ന ആളാണോ നിങ്ങൾ?; എങ്കിൽ ഫേസ്ബുക്ക് പണം തരും

മനോഹരമായി സംസാരിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഫേസ്ബുക്ക് നിങ്ങൾക്ക് പണം തരും. ഫേസ്ബുക്കിന്റെ സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ പ്രോഗ്രാം ആരംഭിക്കുന്നു. ഇവിടെ നിങ്ങളുടെ വോയ്‌സ് റെക്കോർഡിംഗുകൾ സമർപ്പിക്കാം. ഇതിന് ഫേസ്ബുക്ക് ഒരു തുക നിങ്ങൾക്ക് നൽകും. യുഎസിലാണ് ഈ സംവിധാനം ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. വൈകാതെ ഇത് ഇന്ത്യയിലേക്കും എത്തും.
ഓരോ റെക്കോർഡിംഗിനും, 200 പോയിന്റ് വീതമാണ് ലഭിക്കുക. 1000 പോയിന്റുകൾ എത്തുമ്പോൾ മാത്രമേ ഇത് റിഡീം ചെയ്യാൻ കഴിയു. ഇതനുസരിച്ച് അഞ്ച് ഡോളർ വച്ച് ലഭിക്കും. അതായത്, ഓരോ റെക്കോർഡിംഗിനും ഒരു ഡോളർ വീതം എന്ന നിരക്കിൽ.
നിലവിൽ യുഎസിലുള്ള ഈ പദ്ധതിക്ക് 18 വയസിന് മുകളിലുള്ളവർക്കും ഫേസ്ബുക്കിൽ 75 ഫ്രണ്ട്‌സിൽ അധികം ഉള്ളവർക്കുമാണ് ഉച്ചാരണ പരിപാടി ലഭ്യമാകുക. സൈൻ ഇൻ ചെയ്ത് കഴിഞ്ഞാൽ ‘ഹേ പോർട്ടൽ’ എന്ന് പറയേണ്ടിവരും. തുടർന്ന് ഫേസ്ബുക്ക് ഫ്രണ്ട്‌സിന്റെ പേരും ചില വാക്യങ്ങളും പറയണം.
എന്നാൽ, ഇത്തരത്തിൽ റെക്കോർഡ് ചെയ്യുന്നവ ഉപയോക്താക്കളുടെ പ്രൊഫൈലുമായി ബന്ധിപ്പിക്കില്ലെന്നും അനുമതിയില്ലാതെ ഫേസ്ബുക്കിന്റെ മറ്റ് പ്രോപ്പർട്ടികളിൽ പങ്കിടില്ലെന്നും ഫേസ്ബുക്ക് ഉറപ്പ് നൽകുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here