Advertisement

അവിനാശി ബസ് അപകടം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും

February 22, 2020
Google News 1 minute Read

അവിനാശി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. അപകട സ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസിയുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പരിശോധനയ്ക്കായി ബസ് തിങ്കളാഴ്ച ഏറ്റെടുക്കും.

അതേസമയം, അവിനാശി വാഹനാപകടത്തില്‍ ട്രക്ക് ഓടിച്ച ഡ്രൈവര്‍ ഹേമരാജിനെ കോടതി റിമാന്റ് ചെയ്തു. തിരുപ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്റ് ചെയ്തത്. അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് 19 പേരുടെ ജീവനെടുത്തതെന്നാണ് തമിഴ്‌നാട് പൊലീസ് കോടതിയില്‍ എടുത്ത നിലപാട്. 14 ദിവസത്തേക്ക് ഹേമരാജിനെ റിമാന്റ് ചെയ്ത കോടതി ഇയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Story Highlights: ksrtc accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here