അവിനാശി അപകടത്തിന്റെ ഉത്തരവാദിത്തം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്ക്: മന്ത്രി

അവിനാശി അപകടത്തിന്റെ ഉത്തരവാദിത്വം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. കണ്ടെയ്‌നര്‍ ലോറികള്‍ രാത്രികാല യാത്രകളില്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

അതേസമയം, അവിനാശി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. അപകട സ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസിയുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Story Highlights: ksrtc accident,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More