അവിനാശി അപകടം : ഡ്രൈവറുടെ അശ്രദ്ധയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആണ് അപകടത്തിനിടയാക്കിയത്. ടയര്‍ പൊട്ടിയത് കൊണ്ടാണ് അപകടമുണ്ടായതെന്ന ഡ്രൈവറുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി.

ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് തയാറാക്കിയത്. 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധമായി വാഹനം ഓടിച്ചതോ ആണ് അപകട കാരണം. പരിശോധനയില്‍ ടയറുകള്‍ക്ക് കാലപ്പഴക്കമില്ലെന്ന് ബോധ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ടയറുകള്‍ ഉരഞ്ഞ പാടുകള്‍ റോഡിലെ ഡിവെഡറില്‍ കാണുന്നുണ്ട്. ഡ്രൈവര്‍ അലക്ഷ്യമായാണ് വാഹനം ഓടിച്ചതെന്നതിന് ഇത് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ലോറിയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ റോഡിനോട് ചേര്‍ന്ന് ലോറി ബേകള്‍ നിര്‍മിക്കണം. മാത്രമല്ല നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി രണ്ട് ഡ്രൈവര്‍മാര്‍ ലോറികളിലുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

 

Story Highlights- Avinashi KSRTC bus accident, Investigative report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top