കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു ; പ്രമുഖ നേതാക്കള്‍ പങ്കെടുത്തില്ല

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ സ്വീകരണമേറ്റ് വാങ്ങി തുറന്ന ജീപ്പില്‍ റോഡ് ഷോ ആയാണ് പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. അതേസമയം, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തില്ല.

ഫെബ്രുവരി 29 നകം സംസ്ഥാന ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നതാണ് കേന്ദ്രനിര്‍ദേശം. അതുകൊണ്ടു തന്നെ ഒരാഴ്ചക്കുള്ളില്‍ ഭാരവാഹികളെ തീരുമാനിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രനേതൃത്വവും ആര്‍എസ്എസുമായുളള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം നേതാക്കളെത്തുമോയെന്നത് നിര്‍ണായകമാവും.

Story Highlights- K Surendran,  BJP state president
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top