കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ ഇന്നലെ കൊല്ലത്തെത്തി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി തയാറാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ 24 വരെയാണ് സംസ്ഥാന സമ്മേളനം.

കയ്യൂര്‍, ആലപ്പുഴ വലിയ ചുടുകാട്, കല്ലറ പാങ്ങോട് എന്നിവിടങ്ങളില്‍ നിന്ന് കൊടിമര ജാഥ ഇന്നലെ സമ്മേളന നഗരിയിലെത്തി. സമ്മേളനത്തോടനുബന്ധിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനവും വില്‍പനയും ഒരുക്കിയിട്ടുള്ള അഗ്രി ഫെസ്റ്റ് കൊല്ലത്ത് പുരോഗമിക്കുകയാണ്. കര്‍ഷക സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തോടെയാണ് സംസ്ഥാന സമ്മേളനം ആരംഭിക്കുക.

സമ്മേളനത്തിന് വേണ്ട ഫണ്ട് കണ്ടെത്തുന്നത് പൂര്‍ണമായും കര്‍ഷകരില്‍ നിന്നാണെന്ന് കേരള സംസ്ഥാന കര്‍ഷക സംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പറഞ്ഞു. 24 ന് വൈകിട്ട് ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാണ് സമ്മേളനം സമാപിക്കുക. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Story Highlights: kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top