കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘം പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘം പിടിയില്‍.മുസ്ലീം ലീഗ്പഞ്ചായത്തംഗവുംകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് അറസ്റ്റിലായത്. വ്യവസായ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
ചെറുവത്തൂര്‍ പഞ്ചായത്തിലെമുസ്ലീം ലീഗ്അംഗവുംതൃക്കരിപ്പൂര്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അനൂപ്,കോണ്‍ഗ്രസ് ചെറുവത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുംഐഎന്‍ടിയുസി നേതാവുമായവി വി ചന്ദ്രന്‍,യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയദര്‍ശന്‍ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ സംഘം 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പയ്യന്നൂര്‍ സ്വദേശി രാഹുല്‍ എന്നയാളില്‍ നിന്ന് 50,000 രൂപ അഡ്വാന്‍സായി കൈപ്പറ്റി. ബാക്കി തുക നല്‍കാനായി വിളിച്ചപ്പോള്‍ സംസാരത്തില്‍ സംശയം തോന്നിയ രാഹുല്‍ പയ്യന്നൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ബാക്കി പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. വ്യവസായ മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായുംബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്.ഇതിന് മുന്‍പും സമാനമായ രീതിയില്‍ ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തലശേരിയില്‍ മറ്റൊരു സംഘം പണം തട്ടിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. രണ്ട് സംഘവും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here