ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കാന്‍ നിരവധി പേർ തയാറെങ്കിലും സഭയുടെ പിന്തുണയില്ല: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ

പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. സാക്ഷിയായ കന്യാസ്ത്രീക്ക് മേൽ ഫ്രാങ്കോയുടെ സമ്മർദമുണ്ടായിരുന്നു. കേസെടുക്കാൻ പൊലീസ് തയാറായിരുന്നുവെങ്കിലും കന്യാസ്ത്രീ വിസമ്മതിച്ചു.
Read Also: ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗീകാരോപണവുമായി കന്യാസ്ത്രീ
മൊഴി നൽകാൻ നിരവധി പേർ തയാറാണെങ്കിലും പരാതി നൽകാത്തത് സഭ പിന്തുണക്കാത്തതിനാലാണെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. ഫ്രാങ്കോ ഇപ്പോഴും ബിഷപ് പദവിയിലാണ് ഇരിക്കുന്നത്. പദവിയിൽ നിന്ന് മാറ്റപ്പെടുകയോ സസ്‌പെൻഷൻ നൽകപ്പെടുകയോ ചെയ്തിട്ടില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. പുതിയ വെളിപ്പെടുത്തൽ അതിന് തെളിവാണ്. നീതി വൈകരുതെന്നും ഫ്രാങ്കോക്കെതിരെ മൊഴി നൽകിയവർ സമ്മർദത്തിലാണെന്നും സിസ്റ്റർ പറഞ്ഞു.
franco mulakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here