ഉത്തർ പ്രദേശിൽ 3000 ടൺ സ്വർണ ഖനി കണ്ടെത്തി

ഉത്തർ പ്രദേശിൽ 3000 ടൺ സ്വർണ ഖനി കണ്ടെത്തി. സംസ്ഥാനത്തെ സോൻഭദ്ര ജില്ലയിലാണ് 12 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണ ഖനി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കണ്ടെത്തുന്നത്.

സോൻഭദ്രയിലെ സോൻ പഹാഡിയിലും ഹർദിയിലുമാണ് സ്വർണ ഖനി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സ്വർണ ശേഖരത്തിന്റെ അഞ്ച് ഇരട്ടി വരും ഇത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1992-93 വർഷങ്ങളിലാണ്, സോൻഭദ്രയിലെ സ്വർണ ഖനിക്കായി ജിഎസ്‌ഐ തെരച്ചിൽ ആരംഭിക്കുന്നത്.

2943.26 ടൺ സ്വർണമാണ് സോൻ പഹാഡിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 646.16 കിലോഗ്രാം സ്വർണമാണ് ഹർദിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വർണത്തിന് പുറമെ മറ്റ് ലോഹങ്ങളും പ്രദേശത്ത് നിന്ന് കണ്ടെടുത്തതായി ജിഎസ്‌ഐ ഉദ്യോഗസ്ഥൻ കെകെ റായ് പറയുന്നു.

ഇന്ത്യയുടെ കൈവശം നിലവിലുള്ളത് 626 ടൺ സ്വർണ ശേഖരമാണ്. നിലവിൽ കണ്ടെത്തിയിരിക്കുന്നത് ഇതിന്റെ അഞ്ചിരട്ടി വരുന്ന സ്വർണ ശേഖരമാണ്.

Story Highlights- Uttar Pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top