സംവരണത്തിനെതിരായ സുപ്രിംകോടതി വിധി ; ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍

സംവരണത്തിനെതിരായ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. കോട്ടയം ആസ്ഥാനമായ ദലിത് സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേരള ചേരമര്‍ സംഘം, ദളിത് പാന്തേഴ്‌സ്, ആദിവാസി ഗോത്രമഹാസഭ തുടങ്ങി പതിനെട്ട് സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം തേടാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.

Story Highlights- Hartal, Kerala,  Chandrasekhar Azad, Supreme Court verdict on reservation
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top