നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച ഭാഗീരഥി അമ്മയ്ക്ക് പ്രധാനമന്ത്രിയുടെ ആദരം

നൂറ്റിയഞ്ചാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച കൊല്ലം സ്വദേശി ഭാഗീരഥി അമ്മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരം. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗീരഥി അമ്മയെ പരാമര്‍ശിച്ചത്.
62-ാമത് മന്‍ കി ബാത്ത് പരിപാടിയിലാണ് ഭാഗീരഥി അമ്മയെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. പരീക്ഷയിലെ വിജയശതമാനവും മോദി എടുത്തുപറഞ്ഞു. ഭാഗീരഥി അമ്മ രാജ്യത്തിന് പ്രചോദനമാണെന്നും പ്രത്യേക സല്യൂട്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം രണ്ടാം തവണയാണ് മോദി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Story highlight: Prime Minister, Bhagirathi Amma, Man Ki Baat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here