ട്രംപും കുടുംബവും അത്താഴം കഴിക്കുക സ്വർണം-വെള്ളി തളികകളിൽ; പാത്രം രൂപകൽപന ചെയ്തത് മൂന്നാഴ്ച കൊണ്ട്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങികഴിഞ്ഞു. ഭക്ഷണം വിളമ്പുവാൻ സ്വർണ്ണത്തളികയും വെളളിപാത്രങ്ങളും റെഡിയാണ്.

ട്രംപിനും കുടുംബത്തിനും ഡൽഹിയിലാണ് അത്താഴവിരുന്ന്. ജയ്പൂരിൽ നിന്നാണ് സ്വർണ്ണത്തളികയും വെളളിപാത്രങ്ങളും എത്തിച്ചിരിക്കുന്നത്. പ്രത്യേകം പേര് തന്നെ നൽകിയിട്ടുണ്ട് ഈ പാത്രങ്ങൾക്ക്. ട്രംപ് കളക്ഷൻ എന്ന പേരിലുള്ള ഇതിന്റെ രൂപകൽപ്പന അരുൺ പാബുവാളാണ് നിർവ്വഹിച്ചത്.

Read Also : ട്രംപ് ഇന്ത്യയിലെത്തുന്നത് പറക്കും വൈറ്റ് ഹൗസില്‍ ; വിമാനത്തിന്റെ പ്രത്യേകതകള്‍ ഇവ

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമക്ക് ഇതേ സ്വീകരണം നൽകിയിരുന്നു. അന്നും അരുൺ പാബുവാൾ തന്നെയാണ് പാത്രങ്ങൾ നിർമ്മിച്ചത്. ചെമ്പിലും ഓടിലും നിർമ്മിക്കുന്ന പാത്രങ്ങളിൽ സ്വർണ്ണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണ് ചെയ്യുന്നത്. മൂന്നാഴ്ച്ച കൊണ്ടാണ് ട്രംപിനും കുടുംബത്തിനും ഉപയോഗിക്കുന്നതിനുള്ള പാത്രങ്ങൾ നിർമിച്ചത്.

Story Highlights- Donald Trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top