സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡില്‍ ; ഗ്രാമിന് വില 4000 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി സ്വര്‍ണ വില ഗ്രാമിന് 4000രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 32000 രൂപയാണ് ഇന്നത്തെ വില. ഇന്ന് പവന് 520 രൂപയുടെ വര്‍ധനവാണുള്ളത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ പവന് വില 31,480 രൂപയായിരുന്നു വില. ഫെബുവരി ഒന്ന് മുതല്‍ 24 വരെ സ്വര്‍ണ വിലയില്‍ 1,400 രൂപയുടെ വില വര്‍ധനവാണുണ്ടായത്.

 

Story Highlights- Gold prices hike
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top