Advertisement

യുഡിഎഫ് യോഗം തിരുവനന്തപുരത്ത്; കുട്ടനാട് സീറ്റ് പ്രധാന ചർച്ചാ വിഷയം

February 24, 2020
Google News 1 minute Read

കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ അവകാശ വാദങ്ങൾ തുടരുന്നതിനിടെ നിർണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരും. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയായി പിജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചു, അതോടൊപ്പം തോമസ് ചാഴിക്കാടന്റെ അധ്യക്ഷതയിൽ സമിതിയെ നിയമിച്ച് സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ജോസ് കെ മാണി പക്ഷവും രംഗത്തുണ്ട്. അവകാശവാദങ്ങൾ യുഡിഎഫിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് നിർണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരുന്നത്. കുട്ടനാട് സീറ്റ് സംബന്ധിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക.

Read Also: കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതാണെങ്കിലും ഇരുവിഭാഗങ്ങളും തർക്കം തുടരുന്ന സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട് ഏറ്റെടുത്ത് പൊതുതെരഞ്ഞെടുപ്പിൽ കുട്ടനാടോ മറ്റേതെങ്കിലും സീറ്റോ കേരളാ കോൺഗ്രസ് എമ്മിന് നൽകാമെന്ന ഉപാധിയാകും കോൺഗ്രസ് മുന്നോട്ടുവയ്ക്കുക. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗവും ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ മുന്നണി യോഗത്തിന് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാക്കൾ പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗവുമായി സമവായത്തിലെത്താനുളള ശ്രമങ്ങളും നടത്തുന്നുണ്ട്.

മുന്നണി യോഗത്തിൽ തന്നെ കുട്ടനാട് സീറ്റ് സംബന്ധിച്ച് ധാരണയിലെത്താനാണ് മുന്നണി നേതൃത്വത്തിന്റെ ശ്രമം. കേരളാ കോൺഗ്രസ് എമ്മിന് പിന്നാലെ ജേക്കബ് വിഭാഗത്തിലെ പൊട്ടിത്തെറിയും മുന്നണി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ഘടക കക്ഷികളിലെ ആഭ്യന്തര തർക്കങ്ങളും യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.

 

udf meeting tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here