കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ജോസഫ് വാഴയ്ക്കനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത. തര്‍ക്കമുണ്ടായാല്‍ പൊതുസമ്മതനെ നിര്‍ത്തും. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനും ധാരണയായി. കുട്ടനാടിന് പകരം കേരളാ കോണ്‍ഗ്രസിന് മൂവാറ്റുപുഴ നല്‍കിയേക്കും. എന്നാല്‍ ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും തീരുമാനം പാര്‍ട്ടിയും മുന്നണിയും അറിയിക്കുമെന്നും ജോസഫ് വാഴയ്ക്കന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കേരളാ കോണ്‍ഗ്രസിലെ തമ്മിലടി വരാന്‍ പോകുന്ന കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും എന്ന വിലയിരുത്തലാണ് സീറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ജോസഫ് വാഴയ്ക്കന് സീറ്റ് നല്‍കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ചങ്ങനാശേരി രൂപതയുടെ പിന്തുണ ലഭിക്കുമെന്നതിനാലാണ് ഈ ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്നത്.

Story Highlights: kuttanad by electionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More