യുഡിഎഫ് യോഗം ചൊവ്വാഴ്ച; കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന

യുഡിഎഫിൽ കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന. തർക്കമുണ്ടായാൽ മാത്രം കോൺഗ്രസ് സീറ്റ് ഏറ്റെടുക്കും. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കുട്ടനാട് മത്സരിച്ചത് പി ജെ ജോസഫ് വിഭാഗമായിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് പാർട്ടിക്ക് അകത്ത് ആവശ്യം ഉയർന്നിട്ടുണ്ട്. വിജയ സാധ്യത മുൻനിർത്തിയാണ് ആവശ്യം ഉയരുന്നത്.

Read Also : ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

അതേസമയം ചവറ ഉപതെരഞ്ഞെടുപ്പിനായി പ്രചരണത്തിന് മുന്നണി ഒരുങ്ങുകയാണ്. ഷിബു ബേബി ജോണിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി നിൽക്കെ യുഡിഎഫ് ഇന്ന് ജില്ലാ നേതൃയോഗം ചേരും. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുഡിഎഫ് പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ദിവസങ്ങൾക്ക് മുൻപേ തീരുമാനിച്ച യുഡിഎഫ് നേതൃയോഗം ആണ് ഇന്ന് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അജണ്ട മാറി. യോഗത്തിൽ ചവറ ഉപതിരഞ്ഞെടുപ്പ് മാത്രമാവും ചർച്ചയാവുക. ആർഎസ്പി യും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഷിബു ബേബി ജോണിന്റെ പേരിൽ ഉറച്ചു നിൽക്കുമ്പോൾ ഇനി യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. അണികൾ സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ മുതൽ തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

ചവറ സീറ്റില്‍ എൽഡിഎഫിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മുൻ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ഡോ. വി സുജിത്തിന് നറുക്ക് വീഴാനാണ് സാധ്യത. സ്ഥാനാർത്ഥിയാരെന്ന് ഉറപ്പായിട്ടില്ലെങ്കിലും കഴിഞ്ഞ നാലു വർഷത്തെ വിജയൻ പിള്ളയുടെ വികസനങ്ങൾ ഉയർത്തിക്കാട്ടി സമൂഹമാധ്യമങ്ങളിൽ എൽഡിഎഫും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

Story Highlights pj joseph, udf, kuttanad byelection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top