കുട്ടനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന് കുമ്മനം രാജശേഖരൻ

കുട്ടനാട്ടിൽ എൻഡിഎയിലെ ഏത് പാർട്ടി ആര് മത്സരിക്കണമെന്ന് മുന്നണി യോഗം ചേർന്നതിന് ശേഷം മാത്രം തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരൻ. സീറ്റ് ആർക്ക് നൽകണമെന്നതിൽ ചർച്ച നടന്നിട്ടില്ല. സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്നും കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു.

എൻഡിഎക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റിയുണ്ട്. അവിടെയാണ് തീരുമാനമെടുക്കുക. ബിജെപിയുടെ ഭരണഘടന അനുസരിച്ചും അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടേതായിരിക്കുമെന്നും കുമ്മനം.

Read Also : ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ; കുമ്മനം വൈസ് പ്രസിഡന്റ് പദവി പരിഗണനയിൽ

കഴിഞ്ഞ ദിവസം കുട്ടനാട് സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇക്കാര്യം ബിഡിജെഎസുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ബിഡിജെഎസിലെ പ്രശ്‌നങ്ങൾ മുന്നണിയെ ബാധിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ പാർട്ടിയാണ് എൻഡിഎയുടെ ഭാഗമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം പൊതുതെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ അനൗചിത്യമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

കുട്ടനാട് സീറ്റ് എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസിന് തന്നെയാണ്. ഇത്തവണ അതിന് മാറ്റം വരേണ്ടതില്ല. അന്തിമ തീരുമാനമെടുക്കുന്നതിനായി നാളെ കൊല്ലത്ത് ബിഡിജെഎസ് നേതൃത്വവുമായി ചർച്ച നടത്തും. ബിഡിജെഎസിലെ പ്രശ്‌നങ്ങൾ മുന്നണിയെ ബാധിക്കില്ല. തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ പാർട്ടിയാണ് എൻഡിഎയുടെ ഭാഗം. സുഭാഷ് വാസുവിന്റെ നീക്കങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights kuttanad by election, kummanam rajashekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top