റോഡുകളെ കുറിച്ചുള്ള പരാതി ഇന്ന് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്താം

റോഡുകളെ കുറിച്ചുള്ള പരാതി ഇന്ന് നേരിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബോധ്യപ്പെടുത്താം. ഇന്ന് വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെ മന്ത്രി ജി സുധാകരനെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ- 18004257771

2009 ലാണ് പൊതുമരാമത്ത് വകുപ്പ് ഈ നമ്പർ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ റോഡുകളെ കുറിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടൽ. പരാതി ലഭിച്ച് 48 മണിക്കൂറിനകം നടപടിയുണ്ടാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നൽകുന്നതെങ്കിലും ഇത് വാഗ്ദാനമായി തന്നെ നിൽക്കുന്നുവെന്നാണ് ആരോപണം.

 

Story Highlights- G Sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top