നെടുമ്പാശേരി വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. കാലിലണിഞ്ഞിരുന്ന സോക്‌സിനുള്ളിലും ധരിച്ചിരുന്ന പാന്റ്‌സിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പുളിയക്കോട് ചറ്റാരിക്കുന്നത്ത് വീട്ടില്‍ അനൂപിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.

മലിന്‍ഡോ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് ക്വാലാലംപുരിലേക്ക് പോകാനെത്തിയ അനൂപ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു. അമേരിക്കന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, ഒമാന്‍ റിയാല്‍, ബൈസ എന്നീ കറന്‍സികളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റംസിന് കൈമാറി.

 

Story Highlights: Foreign currency, worth  12 lakh, seized, Nedumbassery airport


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More