വയനാട് കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്

വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ആരാണ് കല്ലേറ് നടത്തിയതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം.

കൽപറ്റ കെഎസ്ആർടിസി ഗാരേജിന് സമീപമുള്ള ഔദ്യോഗിക വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിന്റെ തിണ്ണയിൽ പാകിയിരുന്ന ടൈലുകൾ തകർന്നു. സംഭവം നടക്കുമ്പോൾ കളക്ടർ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top