Advertisement

വാട്‌സാപ്പ് സ്വകാര്യത ഉൾപ്പെടെ സുപ്രിംകോടതി ഇന്ന് വാദം കേൾക്കുക അഞ്ച് സുപ്രധാന വിഷയങ്ങളിൽ

February 25, 2020
Google News 1 minute Read

തെരഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ നിയമനം, വാട്‌സാപ്പ് സ്വകാര്യത തുടങ്ങിയ അഞ്ച് സുപ്രധാന വിഷയങ്ങളിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

കരിമ്പുവില നിർണയിക്കാനുള്ള അധികാരം ആർക്കാണെന്ന ചോദ്യത്തിലാണ് ഭരണഘടനാ ബെഞ്ച് ആദ്യം വാദം കേൾക്കുന്നത്. കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുള്ള അധികാരമാണ് കോടതി വ്യാഖ്യാനിക്കാൻ ഒരുങ്ങുന്നത്. സർഫാസി നിയമം സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും ബാധകമാണോയെന്നതിലാണ് രണ്ടാമത് വാദം കേൾക്കുക. വാട്‌സാപ്പിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഹർജിയിലും ഭരണഘടനാ ബെഞ്ച് വാദം കേൾക്കും.

ഉപയോക്താവിന്റെ വാട്‌സാപ്പ് ഡേറ്റ ഫേസ്ബുക്കിന് കൈമാറുന്നതിലെ നിയമവശമാണ് പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സുതാര്യമാക്കണമെന്നും ഇതിനായി സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജിയും കോടതിയുടെ മുന്നിലെത്തും.

Story Highlights- Whatsapp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here