Advertisement

1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; ഡല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

February 26, 2020
Google News 1 minute Read

ഡല്‍ഹി കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. 1984 ലെ സിഖ് കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കലാപം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി യുദ്ധകാലാടിസ്ഥാനത്തില്‍ അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ മേഖലകള്‍ സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കലാപക്കേസില്‍ അഡ്വക്കേറ്റ് സുബൈദാ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രത്യേക ഹെല്‍പ്പ് ലൈന്‍ തുറക്കാന്‍ കഴിയുമോയെന്ന് ഡല്‍ഹി സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഉന്നതര്‍ താഴെത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതിയും വിമര്‍ശിച്ചു. പൊലീസിന്റെ പ്രഫഷണലിസം ഇല്ലാതായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റീസ് കെ എം ജോസഫ് പറഞ്ഞു. കലാപങ്ങള്‍ക്ക് കാരണം പൊലീസാണെന്നും പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Story Highlights: delhi riot,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here