ഡൽഹി കലാപം: കുറ്റപത്രത്തിൽ ആനിരാജയുടേയും വൃന്ദാകാരാട്ടിന്റേയും പേര്

ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സിപിഐ നേതാവ് ആനിരാജയുടേയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റേയും പേര് ഉൾപ്പെടുത്തി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ഇരുവരുടെയും പേര് ഉള്ളത്. മഹിള എക്താ യാത്ര കലാപത്തിന്റെ ഒരുക്കമായിരുന്നെന്നാണ് ആരോപണം.
ഇവർ അംഗമായ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഡൽഹി കലാപത്തെ കുറിച്ച് ചർച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വൃന്ദാ കാരാട്ട് പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്.
രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഡൽഹി കലാപത്തിന്റെ കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയതെന്ന് സിപിഐ നേതാവ് ആനി രാജ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവരെ ലക്ഷ്യമിട്ടാണ് കുറ്റപത്രം തയാറാക്കിയത്. ഇത് ഫാസിസ്റ്റ് നീക്കമാണെന്നും ഡൽഹി പൊലീസിന്റെ നടപടിയെ ശക്തമായി നേരിടുമെന്നും ആനി രാജ പറഞ്ഞു. നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
നേരത്തെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.
Story Highlights – Delhi Riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here