കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട റാന്നിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ കൊല്ലപ്പെട്ടു. ളാഹ സ്വദേശി ആഞ്ഞിലിമൂട്ടില്‍ ബിജു ആണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചത്. ആനയെ വിരട്ടി ഓടിക്കാന്‍ ജനവാസ കേന്ദ്രത്തിന് സമീപത്തെ കാട്ടില്‍ കയറിയ ബിജുവിനെ ആന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയില്‍ ബിജുവിന് ആനയുടെ കുത്തേറ്റു. റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

രാവിലെ നാട്ടുകാരനായ കട്ടിക്കല്ല് സ്വദേശി കെ പി പൗലോസിനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. റാന്നി വന മേഖലയില്‍ വന്യ മൃഗങ്ങളുടെ ശല്യത്തിനെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം ശക്തമാണ്.

 

Story Highlights: Forest Tribal Watcher,  killed,wild elephant attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top