‘ഞാൻ വിടപറയുന്നു’; വിരമിക്കൽ പ്രഖ്യാപിച്ച് മരിയ ഷറപ്പോവ

ടെന്നിസിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് മരിയ ഷറപ്പോവ. അഞ്ച് തവണ ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ മരിയ തോളിന് വന്ന ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഒന്നാം നമ്പർ റാങ്കിംഗിൽ നിന്ന് 373 ആം നമ്പറിലേക്ക് താഴ്ന്നിരുന്നു.

‘നിങ്ങൾക്ക് പരിചിതമായ ഒരു ജീവിതത്തിൽ നിന്ന് എങ്ങനെ മാറും ? ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ പരിശീലനത്തിനായി ഇറങ്ങിയ കോർട്ടിൽ നിന്ന് എങ്ങനെ നടന്നകലും ? നിങ്ങൾക്ക് ഇഷ്ടമുള്ള, കണ്ണീരും സന്തോഷവും സമ്മാനിച്ച -കുടുംബത്തെ കണ്ടെത്താൻ സഹായിച്ച, 28 വർഷത്തോളം എന്നെ പിന്തുടർന്ന ആരാധകരെ സമ്മാനിച്ച ഒരു കായികം’-വാനിറ്റിഫെയറിന് നൽകിയ അഭിമുഖത്തിൽ മരിയ ഷറപ്പോവ പറഞ്ഞു.

2006-2012 വർഷങ്ങൾക്കിടയിലാണ് നാല് ഗ്രാൻഡ് സ്ലാമുകൾ മരിയ സ്വന്തമാക്കുന്നത്. 2014 ൽ രണ്ടാം വിംബിൾഡൺ കിരീടവും നേടിയിരുന്നു. 2016ൽ മെൽഡോണിയം ഉപയോഗിച്ചതിന് താരത്തെ രണ്ട് വർഷത്തേക്ക് കളിയിൽ നിന്ന് വിലക്കിയിരുന്നു. പിന്നീട് വിലക്കിന്റെ കാലാവധി 15 മാസമായി കുറയ്ക്കുകയായിരുന്നു.

Story Highlights- Mariya Sharapova

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top