സംസ്ഥാനത്തെ ടൂറിസം വാര്‍ഷിക വരുമാനത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനവ്

വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാന ടൂറിസം മേഖല കുതിപ്പ് തുടരുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 70 ശതമാനത്തിന്റെ വര്‍ധനവാണ് കൈവരിച്ചത്. 2015 ല്‍ 26,689 കോടി രൂപയായിരുന്നു വാര്‍ഷിക വരുമാനമെങ്കില്‍ 2019 ആകുമ്പോള്‍ അത് 45,242 കോടി രൂപയായി വര്‍ധിച്ചു. അതായത് 18,553 കോടി രൂപയുടെ വര്‍ധനവാണ് നാല് വര്‍ഷം കൊണ്ട് കേരള ടൂറിസത്തിന് നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രപരിഷ്‌കരണത്തോടെ സംസ്ഥാനത്തിന് പുതിയ ടൂറിസം നയം പ്രഖ്യാപിച്ചത് ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കാരണമായി. ലോക ടൂറിസത്തിന് മാതൃകയായി കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാറുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. മണ്‍സൂണ്‍ സീസണില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു ടൂറിസം ഉത്പന്നമായി സംസ്ഥാന ടൂറിസം വകുപ്പ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് അവതരിപ്പിച്ചു.
പെപ്പര്‍ ടൂറിസം, ഗ്രീന്‍ കാര്‍പറ്റ് തുടങ്ങി നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനൊപ്പം തന്നെ കൃത്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതും ടൂറിസം വരുമാനം വര്‍ധിപ്പിക്കുവാന്‍ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: kerala tourism,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here