സന്നദ്ധയായ ഏത് സ്ത്രീക്കും ഇനി ഗർഭപാത്രം വാടകയ്ക്ക് നൽകാം

സന്നദ്ധയായ ഏത് സ്ത്രീക്കും ഗർഭപാത്രം വാടകയ്ക്ക് നൽകാൻ അനുവദിക്കുന്ന ബില്ലിന് കേന്ദ്ര സർക്കാർ അംഗീകാരം. വാടക ഗർഭപാത്ര നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ഇതോടെ കുഞ്ഞുങ്ങളുണ്ടാകാത്ത ദമ്പതികൾക്ക് മാത്രമല്ല വിവാഹ മോചനം നേടിയവർക്കും വിധവകൾക്കും ബിൽ ഗുണം ചെയ്യും.
രാജ്യസഭയുടെ സെലക്ട് കമ്മിറ്റിയുടെ ശുപാർശകൾ കൂടി കണക്കിലെടുത്താണ് കാബിനറ്റ് ബില്ലിന് അംഗീകാരം നൽകിയത്. മന്ത്രി പ്രകാശ് ജാവേദ്കറാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
ഭേദഗതി ചെയ്ത ബില്ലിൽ 23 അംഗ കമ്മിറ്റിയുടെ നിർദേശപ്രകാരം 15 മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ വാടക ഗർഭപാത്രത്തിന് നിയമം അനുവദിക്കുകയുള്ളു.
Story Highlights- Surrogacy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here