ഡല്‍ഹി കലാപം: ആം ആദ്മി കൗണ്‍സിലര്‍ക്കെതിരെ കേസ്: വീട് സീല്‍ ചെയ്തു

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തു. താഹിര്‍ ഹുസൈന്റെ വീട് ഡല്‍ഹി പൊലീസ് സീല്‍ ചെയ്തു. ഡല്‍ഹി കലാപത്തിലും ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തിലും താഹിര്‍ ഹുസൈന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
59 ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നുവെന്നാണ് ആരോപണം. വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. എഎപി നേതാവാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയും രംഗത്തെത്തിയിരുന്നു.
അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഏത് പാര്‍ട്ടിക്കാരായാലും അവരെ വെറുതെ വിടരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലെ ആരെങ്കിലുമാണ് കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് ഇരട്ടി ശിക്ഷയായിരിക്കും കൊടുക്കുകയെന്നും കേജ്‌രിവാള്‍ പറഞ്ഞു.
Story Highlights: Aam Aadmi, delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here