ക്വാഡൻ ബെയിൽസ് ഡിസ്‌നിലാൻഡിലേക്ക് പോകുന്നില്ല;പിരിഞ്ഞ് കിട്ടിയ വൻ തുക സന്നദ്ധ പ്രവർത്തനങ്ങൾക്ക്

സഹപാഠികൾ കളിയാക്കിയതിന്റെ പേരിൽ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് ക്വാഡനെ ആരും മറന്ന് കാണില്ല. ക്വാഡന്റെ അമ്മ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലായിരുന്നു ഓസ്ട്രേലിയയില്‍ നിന്നുള്ള ക്വാഡൻ ബെയിൽസ് കരഞ്ഞുകൊണ്ട് തന്റെ വിഷമങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. പിന്നീട് വീഡിയോ വൈറൽ ആകുകയും ക്വാഡനെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ക്വാഡൻ. എന്തിനെന്നല്ലേ… ക്വാഡന്‍ ബെയില്‍സ് തനിക്ക് ഡിസ്‌നിലാൻഡിലേക്ക് പോകാൻ പിരിഞ്ഞുകിട്ടിയ വൻതുക സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകും. ക്വഡന്റെ അമ്മയും മുഴുവൻ സമയം പിന്തുണയുമായി അവനോടൊപ്പമുണ്ട്.

Read Also: അഭിമാനത്തോടെ ക്വാഡൻ; റഗ്ബീം ടീംക്യാപ്റ്റന്റെ കൈപിടിച്ച് ആൾക്കൂട്ടത്തിലേക്ക്

അമേരിക്കൻ ഹാസ്യതാരമായ ബ്രാഡ് വില്യംസ് ‘ഗോ ഫണ്ട് മി’ എന്ന പേജിലൂടെയാണ് ക്വാഡനുവേണ്ടി ധന സമാഹരണം നടത്തിയത്. ക്വാഡനെയും അമ്മയെയും ഡിസ്‌നിലാൻഡിലേക്ക് അയക്കാൻ വേണ്ടിയായിരുന്നു ഫണ്ട് ശേഖരണം. 4,75,000 യുഎസ് ഡോളറാണ് ഫണ്ടായി ലഭിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് കോടി 40 ലക്ഷം രൂപ വരുമിത്. എന്നാൽ ക്വാഡനും അമ്മയും ഡിസ്‌നിലാൻഡിലേക്ക് പോകുന്നില്ല. പകരം തുക സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ക്വാഡന്റെ ആന്റി പറഞ്ഞു. എൻഐ ന്യൂസിനോടാണ് അവർ പ്രതികരിച്ചത്.

ഏത് കുട്ടിയാണ് ഡിസ്‌നിലാൻഡിൽ പോകാൻ ആഗ്രഹിക്കാത്തത്. പ്രത്യേകിച്ച് ക്വാഡനെ പോലെ ജീവിതം നയിച്ചൊരു കുട്ടി. ദിനം തോറുമുള്ള ബുദ്ധിമുട്ടുകളെല്ലാം മറന്ന് മറ്റൊരിടത്തേക്കുള്ള യാത്ര അവനും ഇഷ്ടമാകും. പക്ഷേ എന്റെ സഹോദരി പറയുന്നത് ക്വാഡനെപ്പോലെ, കളിയാക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ടി ഈ പണം ഉപയോഗിക്കണമെന്നാണ്. ആവശ്യമുള്ളവർക്കായാണ് ഈ പണം ചെന്നുചേരേണ്ടത്. ഡിസ്‌നിലാൻഡിലേക്ക് പോകുന്നതിനേക്കാൾ വലിയ ഗുണം ഈ പണത്തിലൂടെ സമൂഹത്തിനുണ്ടാകും, എന്ന് അവർ പറഞ്ഞു.

എന്നെയൊന്ന് കൊന്നു തരുമോ… നെഞ്ചിൽ കത്തി കുത്തി ഇറക്കാൻ തോന്നുന്നു… ഇനിക്ക് ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കട്ടെ… അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒൻപത് വയസുകാരൻ ക്വാഡൻ ഇങ്ങനെ പറഞ്ഞത്. പൊക്കക്കുറവിന്റെ കാര്യം പറഞ്ഞ് സ്‌കൂളിലെ സുഹൃത്തുക്കൾ അപമാനിച്ചതാണ് ഈ അമ്മയും മകനും ലോകത്തോട് വിളിച്ച് പറഞ്ഞത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഈ വീഡിയോ ലോകം മുഴുവൻ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്.

 

quaden bayles donating money for charity

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top