എസ്എപി ക്യാമ്പിലെ വെടിയുണ്ടകളുടെ കണക്കെടുക്കും

വെടിയുണ്ടകള്‍ കാണാതായ കേസില്‍ തിങ്കളാഴ്ച എസ്എപി ക്യാമ്പിലെ വെടിയുണ്ടകളുടെ കണക്കെടുക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നേരിട്ടെത്തിയായിരിക്കും പരിശോധന നടത്തുക. പൊലീസിന്റെ 12,061 വെടിയുണ്ടകള്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അന്വേഷണത്തിന്റെ ഭാഗമായി നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന രണ്ടു ലക്ഷം വെടിയുണ്ടകള്‍ ബാച്ചുകളായി എണ്ണി തിട്ടപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. എകെ 47 തോക്കിലുപയോഗിക്കുന്ന 1578 വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന 8398 വെടിയുണ്ടകള്‍, രണ്ടായിരത്തിലധികം എംഎം ഡ്രില്‍ കാട്രിഡ്ജ് എന്നിവ നഷ്ട്ടപ്പെട്ടുവെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More: വെടിയുണ്ടകള്‍ കാണാതായ കേസ് ; എസ്‌ഐയെ അറസ്റ്റ് ചെയ്തു

ഈ ഇനങ്ങളിലുള്ള സ്റ്റോക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവന്‍ വെടിയുണ്ടകളും എണ്ണുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാകും തിങ്കളാഴ്ച്ച പരിശോധന നടക്കുക. ക്യാമ്പിലെ മുഴുവന്‍ ഇന്‍സാസ് റൈഫിളുകളും നേരത്തെ ക്രൈംബ്രാഞ്ച് നേരിട്ട് പരിശോധിച്ചിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പൊലീസുകാരെ ചോദ്യം ചെയ്യും.

ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ എസ്‌ഐ റെജി ബാലചന്ദ്രനെ ക്യാമ്പിലെത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്. വ്യാജ വെടിയുണ്ടകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തില്‍ റെജി കൃത്യമായ മറുപടി നല്‍കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ക്യാമ്പില്‍ നിന്നും ലഭിച്ചതാണെന്ന മൊഴി റെജി ആവര്‍ത്തിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റര്‍മാരെയടക്കം ചോദ്യം ചെയ്യുന്നതും പുരോഗമിക്കുകയാണ്.

Story Highlights: CAG report,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top