Advertisement

മിൽമ പാൽ വില വർധനവ്; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ചെയർമാൻ

February 29, 2020
Google News 1 minute Read

പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മിൽമ ചെയർമാൻ പിഎ ബാലൻ മാസ്റ്റർ. ക്ഷീര കർഷകരുടെ പ്രതിസന്ധി മറികടക്കാൻ വില വർധനവല്ലാതെ മറ്റ് വഴികളുണ്ടോയെന്ന് തിരുവനന്തപുരത്ത് ചേരുന്ന ബോർഡ് യോഗം പരിശോധിക്കുമെന്നും ബാലൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, മേഖല വിടാനൊരുങ്ങുന്ന ക്ഷീര കർഷകരെ പിടിച്ചുനിർത്താൻ പാൽ വില വർധനവല്ലാതെ മറ്റ് പോംവഴിയില്ലെന്നും എറണാകുളം, തിരുവനന്തപുരം മേഖലകൾ ബോർഡ് യോഗത്തിൽ നിർദേശം മുന്നോട്ട് വയ്ക്കുമെന്നും ബാലൻ മാസ്റ്റർ വ്യക്തമാക്കി.

ലിറ്ററിന് 6 രൂപ വരെ വർധിപ്പിക്കണമെന്നാണ് നിർദേശം. ബോർഡ് യോഗത്തിന് ശേഷം മിൽമ ക്ഷീരവികസന മന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. ഭിന്നാഭിപ്രായങ്ങൾ ഉണ്ടായില്ലെങ്കിൽ ബോർഡ് യോഗശേഷം പാൽ വില വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്‌തേക്കും. അന്തിമ തീരുമാനം സർക്കാരിന്റെതാണ്. എന്നാൽ, ആറ് മാസം മുമ്പ് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചതിനാലും, തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാലും സർക്കാർ മിൽമയുടെ ശുപാർശയ്ക്ക് പച്ചക്കൊടി കാട്ടാൻ സാധ്യതയില്ല.

Story highlight: Milma milk,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here