ലൈഫ് മിഷൻ പദ്ധതി; രണ്ട് ലക്ഷം വീടുകൾ നിർമിച്ചതിന്റെ പ്രഖ്യാപനം ഇന്ന്

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ രണ്ട് ലക്ഷം വീടുകൾ നിർമിച്ചതിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. തിരുവനന്തപുരം ജില്ലയിലാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഏറ്റവുമധികം വീടുകൾ നിർമിച്ച് നൽകിയത്. കൂടാതെ ലൈഫ് മിഷൻ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും ഉണ്ടാകും. കരകുളം പഞ്ചായത്തിലെ തറട്ടയിൽ കാവുവിള ചന്ദ്രന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
Read Also: പാലാരിവട്ടം അഴിമതികേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
യുഡിഎഫ് പദ്ധതിയുടെ തുടർച്ചയാണ് ലൈഫ് മിഷൻ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി നൽകി. ‘പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കിൽ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട. അവരുടെ വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങൾക്ക് പ്രധാനം. അക്കാര്യത്തിൽ ഒരു മിഥ്യാഭിമാനവും ഞങ്ങൾക്കില്ല’ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കൂടാതെ ഫേസ്ബുക്ക് പേജിൽ നടത്തിയ തൽസമയ പരിപാടിയിലും മുഖ്യമന്ത്രി ഇതെക്കുറിച്ച് പറഞ്ഞു. ക്രെഡിറ്റ് പ്രതിപക്ഷം എടുത്തോട്ടെ. വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാനം. 52,000 വീടുകൾ അങ്ങനെ നിർമാണം പൂർത്തിയാക്കി. സർക്കാർ ഒന്നര ലക്ഷത്തോളം വീടുകൾ പുതുതായി നിർമിച്ചു.
life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here