പനി ബാധിച്ച് ഐസൊലേഷൻ വാർഡിൽ നീരിക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

കൊറോണ സംശയിച്ചതിനെ തുടർന്ന് കളമശേരി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന രോഗി മരിച്ചു. മരണ കാരണം വൈറൽ ന്യുമോണിയയാണെന്ന് ഡോക്ടർമാർ പറഞ്ഞു. മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കൊറോണ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

രണ്ടര വർഷമായി മലേഷ്യയിൽ ജോലി നോക്കുന്ന യുവാവ് ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസവുമുള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

story highlights- corona, fever, isolation ward

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top