പെരിയാർ ഫൗണ്ടേഷന് രൂപം കൊടുത്തത് അഴിമതി നടത്താൻ; സിപിഐ ഇടുക്കി ജില്ലാ കമ്മറ്റി

സ്വന്തം പാർട്ടി ഭരിക്കുന്ന വനം വകുപ്പിനെതിരെ സിപിഐ ഇടുക്കി ജില്ലാ കമ്മറ്റി രംഗത്ത്. പെരിയാർ കടുവ സങ്കേതത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിയാർ ഫൗണ്ടേഷൻ അഴിമതി നടത്താൻ രൂപം കൊടുത്തതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ഫൗണ്ടേഷന്റെ ഫണ്ടുകളുടെ വിനിയോഗം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും കെ കെ ശിവരാമൻ കുമളിയിൽ നടന്ന പരിപാടിയിൽ ആവശ്യപ്പെട്ടു.
Read Also: കളമശേരി ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവ്
പെരിയാർ കടുവ സങ്കേതത്തിൽ പരിശോധനയ്‌ക്കെത്തിയ വനം വകുപ്പ് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ വനം വകുപ്പ് ജീവനക്കാർ മർദിച്ച സംഭവത്തിൽ ഇതുവരെ നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സിപിഐ അനുകൂല സംഘടനയായ കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ജീവനക്കാരനെ മർദിച്ചത് വകുപ്പിനുള്ളിൽ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി മറയ്ക്കാനാണെന്ന് കെ കെ ശിവരാമൻ ആരോപിച്ചു.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വനം വകുപ്പ് നടത്തിയ ഗ്രൗണ്ട് നിർമാണം അനധികൃതമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ നൽകിയിതിന് പിന്നാലെയാണ് സിപിഐ മന്ത്രി ഭരിക്കുന്ന വനം വകുപ്പിനെതിരെ പാർട്ടി ജില്ലാ കമ്മറ്റി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
periyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here