ഡൽഹി കലാപബാധിത പ്രദേശത്ത് നിന്ന് വീണ്ടും മൃതദേഹം കണ്ടെത്തി

ഡൽഹി കലാപബാധിത പ്രദേശത്ത് നിന്ന് വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. ദയാൽപുരി പൊലീസ് സ്‌റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കലാപം രൂക്ഷമായ വടക്കുകിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗിൽ നിന്ന് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ജോലി കഴിഞ്ഞ് വരുന്നതിനിടെ അങ്കിതിനെ അക്രമികൾ കൊലപ്പെടുത്തി ഓടയിൽ തള്ളുകയായിരുന്നു. ഡൽഹിയിലെ പല ഭാഗങ്ങളിലായി നടന്ന അക്രമങ്ങളിൽ 40 ലധികം പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

story highlights- dead body, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top