ഡൽഹിയിൽ വീണ്ടും കലാപമെന്ന് വ്യാജ പ്രചാരണം; മെട്രോ സ്റ്റേഷനുകൾ അടച്ചു

പശ്ചിമ ഡൽഹിയിലും തെക്കുകിഴക്കൻ ഡൽഹിയിലും പുതുതായി സംഘർഷം പൊട്ടിപ്പുറപ്പെട്ടെന്ന വാർത്ത അഭ്യൂഹം മാത്രമെന്ന് പൊലീസ്. ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. സോഷ്യൽ മീഡിയ വഴി അഭ്യൂഹം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. ആരും കുപ്രചരണങ്ങളിൽ വീഴരുത്.

Read Also: ഡൽഹി കലാപം ഞങ്ങളുടെ മുഖത്തേറ്റ അടി: കുറ്റസമ്മതവുമായി രാം വിലാസ് പാസ്വാൻ

അഭ്യൂഹത്തിന് പിന്നാലെ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചത് ആശങ്ക സൃഷ്ടിച്ചു. അര മണിക്കൂറിന് ശേഷം അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു. നക്ലോയി, സൂരജ്മാൾ സ്റ്റേഡിയം, ബദർപുർ, തുഗ്ളക്കാബാദ്, ഉത്തം നഗർ വെസ്റ്റ്, നവഡ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

ചില സ്ഥലങ്ങളിൽ പ്രചാരണത്തെ തുടർന്ന് കടകളടക്കുക വരെയുണ്ടായി. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഖൈല രഘുബീർ നഗറിലാണ് കലാപ സമാന സാഹചര്യം നിലനിൽക്കുന്നെന്ന വാർത്ത പരന്നത്. എന്നാൽ ഇവിടെ എല്ലാം ശാന്തമാണെന്ന് പൊലീസ്. എല്ലായിടത്തും പൊലീസ് പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്. ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പലരും ഭയപ്പാടിൽ തങ്ങളെ വിളിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേ സമയം ഡൽഹിയിൽ കലാപ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഭാഗീരഥി വിഹാർ കനാലിൽ നിന്ന് രണ്ടും ഗോകുൽപുരിയിൽ നിന്ന് ഒന്നുമാണ് കണ്ടെത്തിയത്.

 

delhi riotനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More