തെരഞ്ഞെടുപ്പ് നേട്ടത്തിന് ഹിന്ദുത്വ അജണ്ടകളില്‍ വെള്ളം ചേര്‍ക്കരുത്; ബിജെപിയോട് ആര്‍എസ്എസ്

തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദുത്വ അജണ്ടകളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ബിജെപിയോട് ആര്‍എസ്എസ്. ഭരണപരമായ വീഴ്ചകളാണ് ഡല്‍ഹിയിലെ തോല്‍വിക്ക് കാരണം. അഖില ഭാരതീയ പ്രതിനിധി സഭയില്‍ ബിജെപി ദേശീയ അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചു. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്
ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ നടന്ന നേതൃസംഗമത്തിലെ ചര്‍ച്ചകള്‍ ഉപസംഹരിച്ചാണ് ആര്‍എസ്എസ് ബിജെപി നേതൃത്വത്തിനുള്ള രാഷ്ട്രീയ സന്ദേശം നല്‍കിയത്. മുതിര്‍ന്ന നേതാവ് സുരേഷ് ഭയ്യാജി ജോഷി ഒരു വിഭാഗം ബിജെപി നേതാക്കളുടെ രാഷ്ട്രീയ നിലപാടില്‍ അസംതൃപ്തി വ്യക്തമാക്കി. ബിജെപിക്കെതിരെ രാജ്യത്തുയരുന്ന എതിര്‍പ്പ് ഹിന്ദുത്വത്തിനെതിരായ എതിര്‍പ്പായി വ്യാഖ്യാനിക്കേണ്ട.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വി സര്‍ക്കാരുകളുടെ വീഴ്ച കൊണ്ടാണ്. മഹാരാഷ്ട്രയിലടക്കം സമ്പൂര്‍ണ തകര്‍ച്ച ഉണ്ടാകാതിരുന്നത് ഹിന്ദുത്വത്തോട് പ്രതിബന്ധതയുള്ള വലിയ വിഭാഗം ജനങ്ങളുടെ സഹായം കൊണ്ടാണ്. ഹിന്ദുത്വ അജണ്ടകളില്‍ വെള്ളം ചേര്‍ക്കരുതെന്നും ആര്‍എസ്എസ് ബിജെപി നേതൃത്വത്തെ അറിയിച്ചു.
അഖില ഭാരതീയ പ്രതിനിധി സഭയില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രാമക്ഷേത്ര, കശ്മീര്‍ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിക്കുന്ന പ്രമേയം പ്രതിനിധി സഭ പാസാക്കും. പ്രത്യേയശാസ്ത്ര വിഷയങ്ങളില്‍ എന്തെങ്കിലും അവ്യക്തത ബിജെപി നേതൃത്വത്തിനുണ്ടെങ്കില്‍ അത് ദൂരീകരിക്കുകയാണ് അടിയന്തര ലക്ഷ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിന്റെ അവസാന ഘട്ടത്തില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here