ഗ്രൂപ്പ് വിവാദം: ബിജെപി ഒറ്റക്കെട്ടാണെന്ന് കുമ്മനം രാജശേഖരന്‍

ബിജെപിയിലെ ഗ്രൂപ്പ് വിവാദത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. സംസ്ഥാനാധ്യക്ഷനായി തെരഞ്ഞെടുത്ത കെ സുരേന്ദ്രന് എല്ലാ പിന്തുണയും ഉണ്ടെന്നും ബിജെപി ഒറ്റക്കെട്ടാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജന്മനാടായ ഉള്ളേരിയില്‍ കെ സുരേന്ദ്രന് നല്‍കിയ സ്വീകരണ പരിപാടിയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
കെ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് കുമ്മനം രാജശേഖരനും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും വിട്ടുനിന്നത് ഏറെ വിവാദമായിരുന്നു. മുന്‍പ് നിശ്ചയിച്ച പ്രകാരം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് സ്വീകരണ പരിപാടിയില്‍ നിന്ന് വിട്ട്‌നിന്നതെന്നായിരുന്നു വിവാദങ്ങള്‍ക്കുള്ള കുമ്മനം രാജശേഖരന്റെ മറുപടി.
ബിജെപി ഒറ്റക്കെട്ടാണെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന എം ടി രമേശിന്റെയും എ എന്‍ രാധാകൃഷ്ണന്റെയും നിലപാട് ബിജെപിയില്‍ ഉയര്‍ത്തുന്ന തലവേദന ചെറുതല്ല.
Story Highlights: kummanam rajasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here